
ബോളിവുഡില്‍ വീണ്ടും മീ ടു വിവാദം കത്തിപടരുകയാണ്. കങ്കണ, തനുശ്രീ എന്നിവര്‍ക്ക് പിന്നാലെ നിര്‍മ്മാതാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഫ്ളോറ സൈനി. 2007ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.
നിര്‍മ്മാതാവ് ഗൗരവ് ദോഷിയുമായി നടി പ്രണയത്തില്‍ ആയിരുന്നു. ആ കാലത്തെ സംഭവമാണ് താരം തുറന്നു പറയുന്നത്. ദോഷി പ്രണയത്തിലായിരുന്നുവെന്നും 2007 ല്‍ വാലന്റൈന്‍സ് ഡേയില്‍ തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തുവെന്നാണ് സൈനി ആരോപിക്കുന്നത്. സിനിമയില്‍ തുടക്കക്കാരിയായതിനാല്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തോന്നിയതിനാല്‍ അന്ന് പുറത്ത് പറയാന്‍ സാധിച്ചില്ലെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ആരും തന്നെ ആ സമയത്ത് തനിക്ക് പിന്തുണയുമായി ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ചിത്രത്തില്‍ നിന്നും നടി ഐശ്വര്യ റായ് പിന്മാറിയെന്നും സൈനി പറയുന്നു.
Post Your Comments