KollywoodLatest NewsMovie GossipsNEWS

സിനിമയിലെ ഈ പ്രണയ ജോഡികള്‍ ജീവിതത്തിലും പ്രണയത്തിലോ?

സിനിമയിലെ താര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് നവാഗതരായ രണ്ടു താരങ്ങളാണ്. വിജയ്‌ സേതുപതിയും തൃഷയും ഒന്നിച്ച 96 വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഇരുവരുടെയും ബാല്യ കൌമാരകാലം അവതരിപ്പിച്ചത് നവാഗതരായ ആദിത്യയും ഗൗരിയുമാണ്..

സിനിമയിലെ ഇവരുടെ പ്രണയ നിമിഷങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിലും ഇവര്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ്. എന്നാല്‍ തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗൗരി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.. ”ഞാനും ആദിത്യ ഭാസ്‌കറും പ്രണയത്തിലല്ല… ഞങ്ങള്‍ ഇരുവരും ജാനു-റാം എന്ന കമിതാക്കളായി വെള്ളിത്തിരയിലാണ് വേഷമിട്ടത്, ജീവിതത്തിലല്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്പം മാന്യത കാണിക്കണം’. ഗൗരി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button