സുനാമിയില്‍ നിന്ന് രക്ഷപ്പെട്ട അതിശയകരമായ സംഭവം പ്രേക്ഷകരോട് പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടി പ്രീതി സിന്റ. 2004 ഡിസംബര്‍ 26-ന് സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലായിരുന്നു സുനാമിയില്‍ നിന്ന് പ്രീതി സാഹസികമായി രക്ഷപ്പെട്ടത്.
അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ഫുക്കറ്റിലായിരുന്നു സംഭവം ഞാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.അതോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയും, വേദനയും തോന്നുന്നു. ഒരു ബോളിവുഡ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രീതി പങ്കുവെച്ചു.
മരണത്തെ മുഖാമുഖം കണ്ടതോടെ ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യണമെന്ന തോന്നലുണ്ടായെന്നും പ്രീതി പറയുന്നു.
Post Your Comments