ബോളിവുഡില്‍ മീ ടു ക്യാംപയിന് വീണ്ടും ശക്തിപ്പെടുകയാണ്. നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ഉയര്‍ത്തിയ ലൈംഗിക ആരോപ്നങ്ങള്ക്ക് പിന്നാലെ നിരവധി പേരാണ് സിനിമ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ആരോപണങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. സംവിധായകന് വികാസ് ബഹലിനെതിരെ നടി കങ്കണ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത് നടനും സംവിധായകനുമായ രജത് കപൂറാണ്. വനിത മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് രണ്ട് സ്ത്രീകള്‍ക്ക് രജത് കപൂറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.
ഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകയായ ഒരു സ്ത്രീയോട് ഇവരുടെ ശരീരത്തിന്റെ അളവ് രജത് കപൂര്‍ ചോദിച്ചെന്നാണ് ആരോപണം. ശബ്ദം പോലെ തന്നെ നിങ്ങള്‍ സെക്സിയുമാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. മറ്റൊന്ന് സഹ സംവിധായികയോട് ഒഴിഞ്ഞ വീട്ടില്‍ ഇവരുമായി ചേര്‍ന്ന് ഷൂട്ട് ചെയ്യണമെന്നു രജത് ആവശ്യപ്പെട്ടുവെന്നും ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും അവര്‍ പറയുന്നു.
രണ്ട് സ്ത്രീകള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളുമായാണ് സന്ധ്യ മേനോന്റെ പോസ്റ്റ്. പത്ത് വര്‍ഷം മുന്‍പാണ് രണ്ട് സംഭവങ്ങളുമുണ്ടായിരിക്കുന്നതെന്നും അവര്‍ പറയുന്നു
Post Your Comments