Latest NewsMollywoodNEWS

ഭാര്യയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്!!

പലപ്പോഴും വിവാദത്തില്‍ നിറയുന്ന ഒരു താരമാണ് ശ്രീശാന്ത്. ക്രിക്കട്റ്റ് ആയാലും സിനിമയിലായാലും ആ പതിവ് തെറ്റിക്കാത്ത താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബിഗ്‌ ബോസ് ഷോയിലൂടെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബിസ് പന്ത്രണ്ടാം പതിപ്പില്‍ മത്സരാര്‍ത്ഥിയായ ഏക മലയാളിയാണ് ശ്രീ.

ഷോയില്‍ ശ താരങ്ങളോട് വഴക്കിടുകയും അടിക്കാന്‍ നില്‍ക്കുകയും ചെയ്യുന്നത് വാര്‍ത്തകളില്‍ ഇടം നേടിയ കാര്യങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കണ്ണീരാണ് വൈറലാകുന്നത്. ഭാര്യ ഭുവനേശ്വരിയെ സ്‌ക്രീനില്‍ കണ്ടതോടെയാണ് ശ്രീശാന്തിന്റെ നിയന്ത്രണം വിട്ടത്.

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്. രണ്ട് മക്കളാണ് ശ്രീശാന്തിനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button