‘എനിക്ക് ഈ സിനിമയില്‍ എത്ര സീനുകളുണ്ട്’.
‘അന്‍പത്തിയൊന്ന്’.
‘എങ്കില്‍ അന്‍പത്തിയൊന്ന് കൂളിംഗ് ഗ്ലാസുകള്‍ വാങ്ങിച്ചോളൂ, ഓരോ സീനിലും മാറ്റിമാറ്റി വെയ്ക്കാം’.
ശ്രീനിവാസന് രചന നിര്‍വഹിച്ച ‘ഉദയനാണ് താരം’ എന്ന സിനിമയിലെ വിവാദമായ ഒരു സംഭാഷണമാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെ പരിഹസിച്ചുവെന്ന ആക്ഷേപത്തിന് ഒരിക്കല്‍ ശ്രീനിവാസന് പറഞ്ഞ മറുപടി ഇങ്ങനെ
‘മലയാള സിനിമയിലുള്ള ഏതെങ്കിലും ഒരു സൂപ്പര്‍ താരത്തെ കളിയാക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് എഴുതിയതെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെ പരിഹസിക്കാനായി ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ കഴമ്പില്ല. വ്യക്തിപരമായി ഒരാളോട് എനിക്ക് എന്തെങ്കിലും പറയാനോ പരിഹസിക്കാനോ ഉണ്ടെങ്കില്‍ അദ്ദേഹത്തോട് അത് നേരിട്ട് പറയാന്‍ പറ്റാതെ ഇങ്ങനെ ഒരു ഒളിയുദ്ധം പോലെ സിനിമ ചെയ്തു ഒരാളെ പരിഹസിക്കുക എന്ന് പറയുന്നത് വളരെ വിചിത്രമായ ഒരു പരാമര്‍ശമാണ്.
ഇത് പോലെ തന്നെ അച്ചാര്‍ ബിസിനസിനെക്കുറിച്ചും, പപ്പടം എക്സ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ഇവിടെയുള്ള ആരെങ്കിലുമൊക്കെ ചെയ്തതാണ്!, ചെയ്തതല്ലേ? എന്നൊക്കെയുള്ള ധ്വനി കൊടുക്കുമ്പോള്‍ സ്വാഭാവികമായും സിനിമ കാണുന്ന പ്രേക്ഷകര്‍ ഇത് അയാളെ പറ്റിയാണ്, എന്ന് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
എഴുത്തുകാരനും സംവിധായകനും സൃഷ്ടിച്ച് കൊടുക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ടാലന്റ് തീര്‍ച്ചയായും ഒരു നടന് ഉണ്ടാകണം. ഇങ്ങനെ ഒരു ക്യാരക്ടര്‍ ഉണ്ടായി കഴിഞ്ഞു അത് അവതരിപ്പിക്കുന്ന നടന് ക്ലിക്ക് ചെയ്താല്‍ അയാള്‍ താരമായി മാറുന്നു.
(മുന്‍പൊരിക്കല്‍ ഒരു പ്രമുഖ ടിവി ചാനലിനു നല്കിയ അഭിമുഖ പരിപാടിയില്‍ ശ്രീനിവാസന് പറഞ്ഞത്)
Post Your Comments