കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ജയകൃഷ്ണന്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മിനിസ്ക്രീനില്‍ തിളങ്ങിയ ജയകൃഷ്ണന് സിനിമയിലും ചുവടുറപ്പിച്ച താരമാണ്. എന്നാല്‍ തനിക്ക് സിനിമയില്‍ അവസരം ലഭിച്ചെന്ന് കരുതി സീരിയല്‍ രംഗം ഉപേക്ഷിക്കില്ലെന്ന് ജയകൃഷ്ണന് തുറന്നു പറയുന്നു.
”സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ട് സീരിയല്‍ വിടാനൊന്നും പോകുന്നില്ല. അവിടെയാണല്ലോ ഞാന്‍ തുടങ്ങിയത്. കുറച്ച് സിനിമകളുള്ളത് കൊണ്ട് സിനിമയൊന്നും കമ്മിറ്റ്് ചെയ്തിട്ടില്ല. കുറേക്കാലം സീരിയല്‍ തന്നെയായിരുന്നു. സിനിമയില്‍ കാര്യമായി ട്രൈ ചെയ്തിരുന്നില്ല” അതുകൂടാതെ താന്‍ വേഷങ്ങള്‍ക്കായി പരവേശം പിടിച്ചോടിയിട്ടില്ലെന്നും പക്ഷേ അങ്ങനെ ഓടുന്നവരെ മുന്നില്‍ കാണുന്നുണ്ടെന്നും ജയകൃഷ്ണന് പറഞ്ഞു. അവരെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കുന്നുണ്ട്. യോഗമുണ്ടെങ്കില്‍ അവസരങ്ങള്‍ നമ്മെ തേടി വരുമെന്നാണ് തന്റെ വിശ്വാസമെന്നും ജയകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ ഒറ്റ സീനില്‍ മാത്രമാണ് ജയകൃഷ്ണന് ഉള്ളത്. എന്നാലും അത് ശ്രദ്ധിക്കപ്പെട്ടത്തിന്റെ സന്തോഷം താരത്തിനുണ്ട്. അതിനെക്കുറിച്ച് ജയകൃഷ്ണന് പരയുനതിങ്ങനെ.. ”എന്റെ വളരെ അടുത്ത സുഹൃത്താണ് സംവിധായകന് ഷാജി പാടൂര്‍ അദ്ദേഹം വിളിച്ചു. ജയാ ഒറ്റ സീനേയുള്ളു പടത്തിന്റെ ഓപ്പണിംഗ് പഞ്ച് സീനാണ്. ഞാന്‍ പോയി ചെയ്തു. ചെറുതോ വലുതോ എന്നതിലല്ല ക്യാരക്ടര്‍ എങ്ങനെ, അതിന്റെ സ്വഭാവം എങ്ങനെ എന്നൊക്കെയാണ് അറിയേണ്ടത്”.
Post Your Comments