പലപ്പോഴും വിവാദത്തിലാകുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പാട്ടുകളുടെ കോപ്പിയടി വിവാദത്തില്‍ കുടുങ്ങുന്ന താരം കുടുംബ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു കൊണ്ട് വീണ്ടും വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. കുടുംബമെന്ന തലക്കെട്ടോട് കൂടിയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ഭാര്യ പ്രിയയും മക്കളും ഉണ്ടായിരുന്നില്ല. എന്നാല്‍ സുഹൃത്തായ അഭയ കൂടെയുണ്ട്. ഇതോടെ സംശയത്തിലായ ആരാധകരാണ് വിമര്‍ശനവുമായി എത്തിയത്.
ഭാര്യ പ്രിയയേയും മക്കളേയും ഈ ചിത്രത്തില്‍ കാണുന്നില്ലെന്നും അവരെക്കൂടി ഉള്‍പ്പെടുത്താമെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. മലയാള സിനിമയിലെ സ്റ്റൈലിഷ് സംഗീത സംവിധായകനായ താങ്കള്‍ വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. താങ്കള്‍ക്കും കുടുംബത്തിനും ആശംസ നേരുന്നുവെന്നും എന്നും ഈ സന്തോഷം അതേ പോലെ നിലനില്ക്കട്ടെയെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു മറ്റൊരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.
താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന് പോയി ബിരിയാണി കഴിച്ച് കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഗോപി സുന്ദറും അഭയയും ഒരുമിച്ചുള്ള പഴയ പോസ്റ്റും കുത്തിപ്പൊക്കിയിരിക്കുകയാണ് വിമര്‍ശകര്‍. അന്നത്തെ പോസ്റ്റ് പ്രിയ ഗോപിസുന്ദറും ഷെയര്‍ ചെയ്തിരുന്നു.
Post Your Comments