GeneralLatest NewsMollywoodTollywood

മലയാളത്തിന്റെ ആക്ഷന്‍ നായിക രാഷ്ട്രീയത്തിലേയ്ക്ക്!!

മലയാളികളുടെ പ്രിയ നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേയ്ക്ക്. തെലുങ്ക് രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരമെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് ദേശം പാര്‍ട്ടിയുമായി വാണി ചര്‍ച്ചകള്‍ നടത്തിയെന്നും സൂചന.

പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല. എന്‍ടി രാമറാവുവിന്‍റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളു കൂടിയാണ് വാണി. 1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button