മരണത്തെ മുഖാ മുഖം കണ്ട നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. 2004ല്‍ രണ്ടരലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത സുനാമിയുടെ ഓര്‍മ്മകളാണ് താരം പങ്കുവച്ചത്. തന്റെ ജീവിതത്തില്‍ ഇപ്പോഴുള്ള പല മാറ്റങ്ങള്‍ക്കും കാരണം സുനാമിയാണെന്നും പ്രീതി പറയുന്നു.
ഫുക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് താനും കൂട്ടുകാരും സുനാമിയെ കണ്മുന്നില് കണ്ടത്. അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ആ മരണങ്ങളില്‍ ഒന്ന് എന്റേതുമാവുമായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്.വല്ലാത്തൊരു അനുഭവമായിരുന്നു അത്,” ഇന്ത്യ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മരണത്തെ മുഖാമുഖം കണ്ട സംഭവം പ്രീതി ഓര്‍ത്തെടുത്തത്.
Post Your Comments