തെന്നിന്ത്യന്‍ താരം വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 96. ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയില്‍ ആയപ്പോള്‍ നടന്‍ തന്നെ ആ ബാധ്യത ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ചിത്രത്തിന്റെ സുഗമമായി റിലീസിന് സ്വന്തം കയ്യില്‍ നിന്ന് ഒന്നരക്കോടി എടുത്ത് നല്‍കാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ വിജയ് സേതുപതിയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് വിശാല്‍.
മദ്രാസ് എന്റര്‍പ്രൈസെസിന്റെ ബാനറില്‍ നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചത്. വിശാലായിരുന്നു നന്ദഗോപാലിന് ചിത്രം നിര്‍മിക്കാനുള്ള തുക ഏര്‍പ്പാടാക്കി കൊടുത്തത്. എന്നാല്‍ നന്ദഗോപാലിന് പലിശ കൃത്യമായി കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നടപടിയുടെ ഭാഗമായി സിനിമയുടെ റിലീസ് തടഞ്ഞുവച്ചു. തുടര്‍ന്ന് സംഘടനയെ നയിക്കുന്ന വിശാല്‍ സിനിമയുടെ റിലീസിനുള്ള തടസം മാറ്റുകയും നിര്‍മാതാവിന് പണം തിരികെ അടക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും ചെയ്തു.
പണമല്ല, എനിക്ക് സൗഹൃദമാണ് വലുത്. മറ്റുള്ളവര്‍ വരുത്തി വയ്ക്കുന്ന ബാധ്യത ഒരു നടന്‍ ഏറ്റെടുക്കുക എന്നത് ഏറെ ദുഖ:കരമാണ്- വിശാല്‍ പ്രതികരിച്ചു
Post Your Comments