GeneralLatest NewsMollywood

ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് പേരുണ്ടാകും; സാന്ദ്രയുമായുള്ള പ്രശ്നത്തെക്കുറിച്ച് വിജയ് ബാബു

മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായ ഒരു വിഷയമായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥതായേ ചൊല്ലി നിര്‍മ്മാതാക്കളായ വിജയ്‌ ബാബുവും സാന്ദ്രയും അടിയായത്. ഒരു പിടി പുതുമുഖ സംവിധായകരെ മലയാളികള്‍ക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിംസില്‍ നിന്നും അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് സാന്ദ്ര തന്റെ പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ്‌ ബാബു. സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇപ്പോഴും തന്റെ സുഹൃത്താണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ താരം പറഞ്ഞു.

”ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്‌നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. നമ്മള്‍ വിശ്വസിക്കാന്‍ പാടില്ലാത്ത ചിലരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് സാന്ദ്രയും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. പണത്തിന്റെ പേരിലല്ല, വൈകാരികതയുടെ പുറത്തുണ്ടായ ഒരു ചെറിയ പ്രശ്‌നമായിരുന്നു അത്.

സാന്ദ്ര അവിവാഹിതയായിരുന്ന സമയത്ത് എന്തു ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുമായിരുന്നു. വിവാഹത്തിന് ശേഷം അവര്‍ മറ്റൊരു സാഹചര്യത്തിലാണ്. ആ സമയത്ത് അത് പറഞ്ഞു തീര്‍ക്കാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. വെറും രണ്ടു ദിവസം നീണ്ട ഒരു പിണക്കമായിരുന്നു അത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്”

shortlink

Related Articles

Post Your Comments


Back to top button