CinemaMollywoodNEWS

അഭിനയിച്ചു കുളമാക്കിയതില്‍ ചമ്മലുണ്ട്; പ്രതിഫലം പോലും ചോദിച്ചില്ലെന്ന് ലാല്‍ ജോസും

‘രസികന്‍’ എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നായിക നടിയായിരുന്നു സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു പോയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് ചിത്രത്തിലൂടെ തന്നെ തിരിച്ചെത്തുമ്പോള്‍ തന്റെ ആദ്യ സിനിമയായ രസികനെക്കുറിച്ച് താരം വീണ്ടും മനസ്സ് തുറക്കുകയാണ്. ആദ്യ സിനിമ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും ചമ്മലുണ്ടെന്നു വ്യക്തമാക്കുകയാണ് താരം.

ആദ്യ സിനിമയായ ‘രസികന്‍’ നല്ല തുടക്കം സമ്മാനിച്ചെങ്കിലും ആ കഥാപാത്രം താന്‍ ചെയ്തു കുളമാക്കിയെന്നും, ഇപ്പോള്‍ ടിവിയില്‍ കാണുമ്പോള്‍ ‘രസിക’നിലെ കഥാപാത്രം ഇതിലും എത്രയോ നന്നായി അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന തോന്നലുണ്ടാകാറുണ്ടെന്നും ഒരു ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സംവൃത വ്യക്തമാക്കി.

 

തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാനായി സംവൃതയെ ക്ഷണിച്ചപ്പോള്‍ കഥാപാത്രം എന്തെന്നോ കഥ എന്തെന്നോ അതിലുപരി പ്രതിഫലമോ പോലും ചോദിച്ചിരുന്നില്ലെന്ന് സംവിധായകന്‍ ലാല്‍ ജോസും പറയുന്നു.

2004-ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ്- ദിലീപ് ടീമിന്‍റെ ‘രസികന്‍’ വലിയ രീതിയിലുള്ള വാണിജ്യ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍  ചിത്രം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യാ സാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മുരളി ഗോപി ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ‘രസികന്‍’.

shortlink

Related Articles

Post Your Comments


Back to top button