കലാഭവന്‍ മണിയുടെ ജീവിത കഥ ചാലക്കുടിക്കാരന്‍ ചങ്ങാതി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞോടുമ്പോള്‍ ചിത്രം കാണാനുള്ള മനക്കരുത്തില്ലെന്ന് വ്യക്തമാക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.
ചേട്ടൻ വിട്ടുപോയെന്ന് ഞങ്ങൾക്ക് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം തിരികെയെത്തുമെന്ന തോന്നലിലാണ് ജീവിക്കുന്നത്.
അങ്ങനെയുള്ളപ്പോൾ ചേട്ടന്റെ മരണം സ്ക്രീനിൽ കാണാനാവില്ല. ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തുള്ള ഒരു ഗാനം പൊട്ടിക്കരഞ്ഞു കൊണ്ടാണ് താന്‍ ആലപിച്ചതെന്നും പാടി പൂര്‍ത്തികരിക്കുന്നതിന് മുന്‍പേ വേദനയോടെ താന്‍ സ്റ്റുഡിയോ വിട്ടുവെന്നും വൈകാരികതയോടെ അദ്ദേഹം പ്രതികരിച്ചു.
Post Your Comments