കഥാപാത്രപൂര്ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന കഠിന പ്രയത്നങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. മുഴുക്കുടിയനായ എഴുത്തുകാരന്റെ വേഷം അവതരിപ്പിക്കുന്നതിനായി ‘ പരിശീലകനെ’ വച്ചിരുന്നതായി ഹോളിവുഡ് സൂപ്പര്‍താരവും ഓസ്കര് ജേതാവുമായ നിക്കോളാ കേജിന്റെ വെളിപ്പെടുത്തല്‍. ‘ലീവിങ് ലാസ് വെഗാസ്’ എന്ന ചിത്രത്തിലാണ് നിക്കോളാ മുഴുക്കുടിയനുമായി എത്തിയത്
ബന്ധുവായ റൊമാന് കൊപോളയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ തികഞ്ഞ മദ്യപാനിയും കവിയുമായിരുന്ന ടോണി ഡിങ്മാനെ ആശ്രയിച്ചതെന്നും താരം പറയുന്നു. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിനായി ഡിങ്മാനെ താന്‍ സെറ്റിലും കൂടെ കൂട്ടിയിരുന്നുവെന്നും താരം പറയുന്നു. ഡിങ്മാനുമായുള്ള സഹവാസം അങ്ങേയറ്റം രസകരമായിരുന്നുവെന്നും ബാറിലേക്ക് ഇടിച്ചു കയറുകയല്ല, അല്‍പ്പം ചരിഞ്ഞ് ഭവ്യതയോടെ കയറുകയാണ് വേണ്ടെതെന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങളടക്കം കവി നല്‍കിയതാണെന്നും നിക്കോള വെളിപ്പെടുത്തി. എഴുത്തുകാരനായ കഥാപാത്രം മദ്യപിച്ച് മദോന്മത്തനായ സീനുകള്‍ നാലാഴ്ചയെടുത്താണ് ചിത്രീകരിച്ചതെന്നും കഥാപാത്രത്തെ മിഴിവുറ്റതാക്കാന്‍ ഏതറ്റം വരെ പോകാനും താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments