മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത് വാര്‍ത്തയായിരുന്നു. താരം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്നുവരെ പ്രചാരണം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ വെറും ഒരു രാഷ്ട്രീയക്കാരന് അല്ല പ്രധാനമന്ത്രി തന്നെയാകാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ എന്ന് റിപ്പോര്‍ട്ട്.
മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്ന കെ വി ആനന്ദ് ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവന്നതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒരു രാഷ്ട്രീയനേതാവിന്റെ വേഷമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ അനുസരിച്ച് മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു വാര്‍ഷിക ചടങ്ങിന് പുറത്തുവച്ചിരിക്കുന്ന ഫ്ളെക്സിന്റെ ചിത്രം എന്ന നിലയ്ക്കാണ് പുറത്തെത്തിയ ലൊക്കേഷന്‍ സ്റ്റില്‍. സയ്യേഷയാണ് നായിക.ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും മോഹന്‍ലാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ് എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് കഥാപാത്രത്തിന്റെ പേര്.
Post Your Comments