അമേരിക്കയിലെ പഠിത്തം വിട്ടെറിഞ്ഞാണ് ഫഹദ് ഫാസില്‍ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന്റെ ജൈത്ര യാത്ര ആരംഭിക്കുന്നത്. എൻജിനിയറിങ്ങ് പഠനം അവസാനിപ്പിച്ച് ഫിലോസഫി തെരഞ്ഞെടുക്കുകയും പിന്നീടു അത് പൂര്‍ത്തികരിക്കാതെ നാട്ടിലേക്ക് മടങ്ങിയെന്നും ഫഹദ് പറയുന്നു.
വിദ്യാഭ്യാസ രീതിയിൽ വിശ്വാസമുണ്ടെങ്കിലും പഠിച്ച കാര്യങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അത് കൊണ്ട് തന്നെ ഫിലോസഫി ഏതെങ്കിലും രീതിയില്‍ തന്നെ സഹായിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും ഫഹദ് പങ്കുവെയ്ക്കുന്നു. ഫാസില്‍ ചിത്രം കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് ഫഹദ് മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വരികയും ഫഹദ് ഫാസിലിന്റെ അഭിനയത്തെ മോശമായ രീതിയില്‍ വിലയിരുത്തുകയും ചെയ്തതോടെ ഫഹദ് ഫാസില്‍ സിനിമ ഉപേക്ഷിച്ചു, പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി ഫഹദ് മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ ഫഹദ് മലയാള സിനിമയുടെ ഇരുത്തം വന്ന നടനായി വളര്‍ന്നു.
Post Your Comments