കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലോ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാതെ ഒളിവില്‍ ആയിരുന്ന താര സുന്ദരി ഫാൻ ബിംഗ്ബിംഗ് വീണ്ടും വിവാദത്തില്‍. ലോകം മുഴുവൻ ആരാധകരുള്ള ഈ ചൈനീസ് താരം ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വ്യക്തികളില്‍ ഒരാളാണ്. എന്നാൽ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാനിന് പിഴ ചുമത്തിയിരിക്കുകയാണ് ചൈനീസ് സർക്കാർ.
നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെ താരത്തെ കാണാതാവുകയും ചെയ്തു. എന്നാല്‍ ഒന്നിൽ യഥാർത്ഥ പ്രതിഫല തുകയും മറ്റൊന്നിൽ നികുതി കുറയ്ക്കുന്നതിനായി തുക കുറച്ചും കാണിച്ചു. ഇതിൽ തുക കുറച്ചുള്ളതിന്റെ കരാറാണ് സർക്കാരിൽ സമർപ്പിച്ചത്. ഈ തട്ടിപ്പ് പുറത്തായതോടെയാണ് ഫാനിന് പിഴ ചുമത്തിയത്. എന്നാൽ തട്ടിപ്പ് കാണിച്ച താരത്തിനെതിരെ 924 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
നികുതി വെട്ടിപ്പിന് സര്‍ക്കാര്‍ പിഴ വിധിച്ചതോടെ മാപ്പപേക്ഷമായി എത്തിയിരിക്കുകയാണ് ഫാൻ. തന്നെ വളർത്തിയ രാജ്യത്തെ ഞാൻ വഞ്ചിച്ചു, എന്നെ വിശ്വസിച്ച സമൂഹത്തെ ഞാൻ വഞ്ചിച്ചു, എന്റെ ആരാധകരേയും ഞാൻ വഞ്ചിച്ചു, പിഴ ഈടാക്കിയ തീരുമാനം സ്വീകരിക്കുന്നു ഇതായിരുന്നു ഫാനിന്റെ മാപ്പപേക്ഷ. പാർട്ടിയുടെ നല്ല നയങ്ങളും ജനങ്ങളുടെ സ്നേഹവും ഇല്ലെങ്കിൽ ഫാൻ ബിംഗ്ബിംഗ് ഉണ്ടാകുമായിരുന്നില്ലെന്നും മാപ്പപേക്ഷയിൽ പറയുന്നു.
Post Your Comments