
എത്ര സിനിമകള്‍ പരാജയപ്പെട്ടാലും വിഭിന്നമായ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് താന്‍ പിന്നോട്ട് പോകില്ലെന്ന് വിജയ് സേതുപതി. സ്ക്രീനില്‍ കഥാപാത്രം എത്ര സമയം ഉണ്ടാവുകയെന്നതല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ് പ്രധാനമെന്നും വിജയ് സേതുപതി പറയുന്നു.
തമിഴിലെ സ്ഥിരം നായക മുഖങ്ങളില്‍ നിന്ന് വേറിട്ട അഭിനയപാടവുമായി സിനിമാ മോഹികളുടെ മനസ്സില്‍ ഇടം കണ്ടെത്തുന്ന വിജയ് സേതുപതി മാറ്റത്തിന്‍റെ വഴിയേയാണ് നടന്നു നീങ്ങുന്നത്. ‘ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് താനെന്നും ഒരു അഭിമുഖ പരിപാടിക്കിടെ സംസാരിക്കവേ വിജയ് സേതുപതി വ്യക്തമാക്കുന്നു.
അഭിനയത്തെ ഏറെ ഗൗരവത്തോടെ കാണുന്നു. ഒരു സാധാരണക്കാരനില്‍ നിന്ന് ഇങ്ങനെയൊരു നടനായുള്ള വളര്‍ച്ച അത്ഭുതത്തോടെ നോക്കികാണുന്നുവെന്നും വിജയ് സേതുപതി പറയുന്നു.
Post Your Comments