
യുവ നടി പൂനം പാണ്ഡെ വീണ്ടും വിവാദത്തില്‍. പൂനം നായികയാകുന്ന പുതിയ ചിത്രമാണ് ‘ദി ജേര്‍ണി ഓഫ് കര്‍മ’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരവും നഗ്നതയും കാരണം വിവാദത്തിലായിരിക്കുകയാണ് താരം.
നടന് ശക്തി കപൂറിനെതിരെയും പൂനത്തിനെതിരെയും ഉയരുന്ന പ്രധാന ആരോപണം നഗ്നതാ പ്രദര്‍ശനം ഏറിപ്പോയെന്നാണ്. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് ദി ജേര്‍ണി ഓഫ് കര്‍മയുടെ പ്രമേയം . മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുന്ന സമയത്ത് എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതെന്നാണ് വിമര്‍ശകര്‍ ശക്തി കപൂറിനോട് ചോദിക്കുന്നത്
Post Your Comments