
ബിഗ് ബോസ് ഷോയില്‍ വലിയ ചര്‍ച്ചയായതു പേളി ശ്രീനിഷ് പ്രണയമാണ്. ഇരുവരും ഷോയിലെ പ്രണയം വെറും തമാശയല്ലെന്നും ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചതായും തുറന്നു പറഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ ബന്ധത്തില്‍ വീട്ടുകാര്‍ തടസ്സമാകുമോ എന്ന് സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പേളിയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് പേളി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റെ അമ്മ, അവരാണ് എന്റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രമില്‍ പേളി കുറിച്ചത്. പേളിയുടെ അമ്മ സമ്മതിച്ചതോടെ ഇരവരുടെയും വിവാഹമുടങ് ഉണ്ടാകുമെന്നാണ് ആരാധകരുടെ പക്ഷം.
Post Your Comments