മലയാളത്തിന്റെ യുവ്ഖ്യ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഭാമ. അന്യ ഭാഷാ ചിത്രങ്ങളില്‍ സജീവമായ ഭാമ ഇപ്പോള്‍ വിവാദത്തിലാണ്. സിനിമാ സംവിധായകന്റെ കരണത്ത് താരം അടിച്ചു എന്ന വാര്‍ത്തയാണ് ചലച്ചിത്ര ലോകത്ത് ചൂടുപിടിച്ച ചര്‍ച്ചയാകുന്നത്. ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് ഭാമ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ അല്ല കാര്യങ്ങളെന്നും പറഞ്ഞ താരം സംഭാവത്തിന്റെ സത്യാവസ്ഥയും വെളിപ്പെടുത്തി. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. ഷൂട്ടിംഗിനായി സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. ഉടനെ “എന്താടാ നീ കാണിച്ചത്?” എന്നുപറഞ്ഞ് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം താന്‍ ബഹളവും വച്ചു. ഈ ബഹളം കേട്ട് സംവിധായകനും ക്യാമറാമാനുമെല്ലാം ഓടിയെത്തി. “അല്ലാതെ സംവിധായകന് എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല” ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments