സിനിമയില്‍ വിജയ പരാജയങ്ങള്‍ സാധാരണമാണ്. എന്നാല്‍ സൂപ്പര്‍താരത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരാധകര്‍ക്ക് ഒരു നടിയോടുള്ള ദേഷ്യത്തിന്റെ ഇരയായിരിക്കുന്നത് ഒരു സംവിധായികയാണ്. താന്‍ വളരെ ആഗ്രഹിച്ച ഒരു ചിത്രം പരാജയമാകുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകുകയും ചെയ്തിരിക്കുകയാണ് സംവിധായിക റോഷ്ണി.
മലയാളത്തിലെ യുവതാരങ്ങളായ പാര്‍വതിയും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘മൈ സ്റ്റോറി’. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ഇതിനെതിരെ ഡിസ്ലൈക് കാംപെയ്നുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്കാര് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം ലൈക്കുകളേക്കാള്‍ ഏറെ ഡിസ്ലൈക്കുകളായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. പൃഥ്വിരാജ്- പാര്‍വ്വതി ചിത്രം ദയനീയമായി പരാജയപ്പെട്ടു. ടുകയായിരുന്നു. ഈ ഒരു സംഭവത്തോടെ ഇനിയൊരു സിനിമ ചെയ്യാനുള്ള ധൈര്യം തനിക്ക് പോരയെന്നു തുറന്നു പറയുകയാണ് സംവിധായിക.
”ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തര ഫലം മുഴുവന്‍ അനുഭവിച്ചത് ഞാനാണ്. ഞാനെന്ത് ചെയ്തു എന്നൊന്ന് പറഞ്ഞു തരാമോ? ഞാനാരാണെന്നോ എന്താണെന്നോ ആര്‍ക്കും അറിയില്ല. ഒരു സിനിമ ചെയ്യണമെന്ന് ആ?ഗ്രഹം തോന്നി. അങ്ങനെ വന്നതാണ്. പക്ഷേ സിനിമാ ലോകവും കൂടെ നില്‍ക്കുന്നവരും എന്നോട് ഇങ്ങനെ പെരുമാറുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഒരു സാധാരണ സ്ത്രീയാണ് ഞാന്‍. ഒരു സാധാരണ സിനിമാ സംവിധായികയായി സിനിമയില്‍ വരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത്രയും മോശമായ ഒരവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതല്ലേ? പേടിയാണ് സത്യത്തില്‍”- റോഷ്ണി വ്യക്തമാക്കി.
”വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്. സഹായിക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷേ സ്വന്തം തൊഴില്‍ മേഖലയുടെ എത്തിക്സിന്റെ ഭാഗമായിട്ട് പോലും ആരും ഒന്നും ചെയ്തില്ല. സ്ത്രീസംരക്ഷണം എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് പലരും. എന്നിട്ടാണോ എനിക്കിങ്ങനെ അനുഭവിക്കേണ്ടി വന്നത്? ” റോഷ്നി വിമര്‍ശിച്ചു.
കസബ എന്ന ചിത്രത്തില്‍ നടന് മമ്മൂട്ടി പറഞ്ഞ സ്ത്രീവിരുദ്ധ നിലപാടിനെ നടി പാര്‍വ്വതി കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്.
Post Your Comments