സിനിമയില്‍ നടിമാരുടെ ചുംബനരംഗങ്ങളും ഗ്ലാമാറസ് വേഷങ്ങളും പലപ്പോഴും വിവാദത്തില്‍ ആകാറുണ്ട്. എന്നാല്‍ സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് യുവനടി അനാര്‍ക്കലി മരക്കാര്‍. തന്റെ ഇപ്പോഴത്തെ ശരീരം വെച്ചിട്ട് ഗ്ലാമറസ്സായാല് അത് വൃത്തികേടാവും. എന്നാലും അത്തരം വേഷങ്ങള്‍ വന്നാല്‍ നിരസിക്കില്ലെന്ന് തുറന്നു പറയുകയാണ് താരം.
അനാര്‍ക്കലിയുടെ വാക്കുകള്‍ ഇങ്ങനെ..”സിനിമയില്‍ സ്ത്രീകള്‍ പൂര്‍ണമായും സുരക്ഷിതാരാണെന്ന് കരുതുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി എനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിര്‍ത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. സിനിമയില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം”.
സിനിമയെ മാത്രം ആശ്രയിച്ചല്ല താന്‍ ജീവിക്കുന്നതെന്നും . സിനിമ വന്നില്ലെങ്കില്‍ എന്റെ ജീവിതം തീര്‍ന്നു ഇനി എനിക്ക് ജീവിതമില്ല എന്നൊന്നും വിചാരിക്കുന്നില്ലെന്നും താരം പറയുന്നു. ”സിനിമകള്‍ വന്നാല്‍ ഞാന്‍ ചെയ്യും. എന്റെ കഴിവ് മുഴുവന്‍ എടുത്ത് നല്ലതു പോലെ ചെയ്യും. സിനിമ വന്നാല്‍ വന്നു ഇല്ലെങ്കില്‍ ഇല്ല, അല്ലാതെ പിടിച്ചു നില്‍ക്കാനായി എന്തും ചെയ്യില്ല” അനര്‍ക്കലി കൂട്ടിച്ചേര്‍ത്തു.
Post Your Comments