
സ്റ്റേജ് പരിപാടികളില്‍ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ധര്‍മ്മജനും പിഷാരടിയും. ഇരുവരും ജീവിതത്തിലും നല്ല കൂട്ടുകാരാണ്. കൊച്ചിയില്‍ ധര്‍മ്മൂസ് ഫിഷ് ഹുബ് എന്ന പേരില്‍ ഒരു മീന്‍ വില്പന ശാല ആരംഭിച്ചിരിക്കുകയാണ് ധര്മ്മജന്. അതിനു കൂട്ടായി വെജിറ്റേറിയനായ പിഷാരടിയുമുണ്ട്. അതിനെക്കുറിച്ച് ധര്മ്മജന് പറയുന്നു.
” പക്കാ വെജിറ്റേറിയനായ പിഷാരടി ഒരു മീന്‍ഷോപ്പ് തുടങ്ങാന്‍ കാണിച്ച താല്‍പ്പര്യം അവന്റെ നല്ല മനസ്സുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഇനി മുതല്‍ തൃപ്പൂണിത്തുറക്കാര്‍ക്കും കോട്ടയംകാര്‍ക്കും വിഷമില്ലാത്ത നല്ല മീന്‍ കഴിച്ചുതുടങ്ങാം”. പുതിയതായി തുടങ്ങുന്ന രണ്ടു ഷോപ്പുകളില്‍ തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയും കോട്ടയത്ത് വിജയരാഘവനുമാണ് മേല്‍നോട്ടം വഹിക്കുന്നത്. വിജയരാഘവന് ഈ സംരഭത്തിന്റെ ഭാഗമായതിനെക്കുറിച്ച് ധര്മ്മജന് പറയുന്നുണ്ട്.
”വിജയരാഘവന് ചേട്ടന്റെ സഹപാഠിയായിരുന്ന ഒരു ചേച്ചി എന്റെ ഷോപ്പില്‍ നിന്നും മീന്‍വാങ്ങി കൊണ്ടുപോയി കഴിച്ചു. ഇത്രയും നല്ല മീന്‍ ജീവിതത്തില്‍ ഇതുവരെ കഴിച്ചിട്ടില്ലെന്നും ഇനി ധര്‍മ്മജനെ കാണുമ്പോള്‍ അതിന്റെ നന്ദി ഒന്ന് പറയണമെന്നും വിജയരാഘവന് ചേട്ടനെ അവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴാണ് വിജയരാഘവന് ചേട്ടന് ഫ്രാഞ്ചൈസി എടുക്കുന്ന കാര്യത്തെക്കുറിച്ച് താല്പര്യത്തോടെ സംസാരിച്ചത്. അങ്ങനെയാണ് അതിന് ധാരണയായത്. ”
Post Your Comments