മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് ‘രാജാവിന്റെ മകന്’. താര രാജാവായി മോഹന്‍ലാല്‍ മാറിയത് ഈ ചിത്രത്തിലൂടെയാണ്. തമ്പി കണ്ണന്താനമാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ നായികയായത് അംബിക ആയിരുന്നു. അന്ന് സൂപ്പര്‍ താര പരിവേഷമൊന്നുമില്ലാതിരുന്ന ലാലിനക്കാള് പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അംബിക. തമിഴില്‍ ഒരുപാട് തിരക്കുള്ള അംബിക കമല്ഹാസനൊപ്പമെല്ലാം നായികാ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. തമ്പിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച അംബിക ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവച്ചു
‘ തമ്ബിച്ചായന്റെ മരണവാര്‍ത്ത വിശ്വാസിക്കാനായില്ല. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം’- അംബിക പറയുന്നു .
‘രാജാവിന്റെ മകനി’ ലെ നാന്‍സിയാവാന്‍ തമ്ബിച്ചായന് എന്നെ വിളിക്കുമ്ബോള്‍ ഞാന്‍ തമിഴ് സിനിമകളില്‍ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണം എന്നു പറഞ്ഞു. അത്രയും ദിവസത്തെ ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്നം. ഞാന്‍ ആ അസൗകര്യം പറഞ്ഞപ്പോള്‍, ‘നിനക്ക് പറ്റും, നീ വന്നാല്‍ മതി. നിന്റെ സമയം പോലെ നമുക്ക് ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്കു പറ്റില്ലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം’- അംബിക ഓര്‍മ്മിക്കുന്നു. ‘ആ സിനിമ ഇറങ്ങിയതോടെ ലാല്‍ സൂപ്പര്‍സ്റ്റാറായി. ലാലിന്റെ ലുക്ക്, ഷര്‍ട്ട്, ഡയലോഗുകള്‍, അതില്‍ പറയുന്ന ഫോണ്‍നമ്ബര്‍ എന്തിന് എന്റെ സാരികള്‍ വരെ ഹിറ്റായി,’ അംബിക പറഞ്ഞു.
Post Your Comments