
ദേശീയ പുരസ്കാരം രാഷ്ട്രപതി നല്‍കില്ലെന്ന് ഉറപ്പായതോടെയാണ് നടന് ഫഹദ് ഫാസില്‍ ഡല്‍ഹി വിട്ടത്, അന്നത്തെ സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ മൗനം പാലിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
ഇപ്പോഴിതാ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അന്ന് നടന്നതിനെക്കുറിച്ച് ചുരുങ്ങിയ വാക്കില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘ഞാൻ പോയത് രാഷ്ട്രപതിയുടെ പുരസ്കാരം വാങ്ങാനാണ്. അവിടെ ചെന്നപ്പോൾ അറിഞ്ഞു, അത് വേറെ ആരോ ആണ് സമ്മാനിക്കുന്നതെന്ന്. അതോടെ അടുത്ത വണ്ടി പിടിച്ച് ഞാനിങ്ങു പോന്നു.
Post Your Comments