
മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളായിരുന്നു തമ്പി കണ്ണന്താനം. എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തമ്പി കണ്ണന്താനം അന്തരിച്ചു. പ്രിയ സംവിധായകന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് നടി അംബിക. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ഇത്ര ദിവസം ഓടുമെന്ന കണക്കുകൂട്ടലിലാണ് തന്പിച്ചായൻ എന്നും സിനിമകളെടുത്തിരുന്നത്.’ നടി അംബിക ഓർക്കുന്നു. ‘ഓരോ സിനിമകളുടെ ഷൂട്ട് കഴിയുന്പോഴും പറയും. അംബികാ, ഇനി നമുക്ക് സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്പോൾ കാണാം.’ രാജാവിന്‍റെ മകനിലെ ആൻസി മാത്രമല്ല, അംബിക എന്ന താരത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് ‘വഴിയോരക്കാഴ്ചകളി’ലെ ശ്രീദേവിയായിരുന്നു. ‘സിനിമയായിരുന്നു തമ്പിച്ചായനെല്ലാം. ഡേറ്റില്ലാതിരുന്നിട്ടും, തമ്പി ച്ചായനായതു കൊണ്ടാണ് ‘രാജാവിന്‍റെ മകൻ’ ചെയ്തത്. റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ, ആ സിനിമയിലെ ഓരോ സീനും ചരിത്രമായി. ‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു’ എന്ന ആ ഡയലോഗൊക്കെ എല്ലാവരും പറഞ്ഞ് നടക്കാൻ തുടങ്ങി’.
Post Your Comments