CinemaMollywoodNEWS

ഈ സിനിമ ഇവിടെ ചിത്രീകരിക്കരുത്, കോടികള്‍ മുടക്കിയ മമ്മൂട്ടി സിനിമയ്ക്ക് സംഭവിച്ചത്; വിനയന്‍റെ വെളിപ്പെടുത്തല്‍

1999-ല്‍ വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമായിരുന്നു ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ഈ ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത് വിനയനായിരുന്നു. കലാഭവന്‍ മണിയെ നായകനാക്കി ഒരു അന്ധന്റെ കഥ പറയാന്‍ തീരുമാനിച്ച വിനയന് അത്ര നല്ല പ്രതികരണമല്ല പലരില്‍ നിന്നും ലഭിച്ചത്. സിനിമാ പരാജയപ്പെടുമെന്നായിരുന്നു ചിലരുടെ വാദം.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയെക്കുറിച്ച് വിനയന്‍ 

‘വാസന്തിയും ലക്ഷ്മിയും’ സിനിമ ചെയ്യുമ്പോള്‍ തൊടുപുഴ ഭാഗ്യം ഇല്ലാത്ത ലൊക്കേഷനായിരുന്നു. തൊടുപുഴ ‘കാഞ്ഞാര്‍’ പാലത്തിനു താഴെ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ സിനിമയുടെ നിര്‍മ്മതാവില്‍ ഒരാളായ വിന്ധ്യന്‍ എന്റെ കാലു പിടിച്ചു പറഞ്ഞു, ‘വിനയാ ദയവു ചെയ്തു ഇവിടെ ഷൂട്ട്‌ ചെയ്യരുത്, കോടിക്കണക്കിന് രൂപ മുടക്കി എടുത്ത മമ്മൂട്ടിയുടെ പുറപ്പാടൊക്കെ ഇവിടെ ചിത്രീകരിച്ച് പരാജയപ്പെട്ടതാണ്. ഇതൊരു ഭാഗ്യമില്ലാത്ത ലൊക്കേഷനാണ്, ‘ഇവിടുത്തെ നാട്ടുകാര്‍ ഇത് കേള്‍ക്കരുതെന്നായിരുന്നു’ ഞാന്‍ പറഞ്ഞത്, ഇത് അവരുടെ മണ്ണാണ്, പിന്നീടു തൊടുപുഴ ഭാഗ്യ ലൊക്കേഷനായി മാറി. തൊടുപുഴയെ കോടാമ്പക്കമാക്കി മാറ്റിയ എന്നെ പ്രശംസിച്ച് അന്ന് പി.ജെ ജോസഫ് എനിക്ക്  സ്വീകരണമൊക്കെ നല്‍കിയിരുന്നു, പിന്നീടു വിക്രമിനെ നായകനാക്കി ‘കാശി’ എന്ന ചിത്രവും, കരുമാടിക്കുട്ടനും ഞാന്‍ തൊടുപുഴയില്‍ ചിത്രീകരിച്ച് സിനിമാക്കാരുടെ അന്ധവിശ്വാസത്തെ പുറംതള്ളി.

shortlink

Related Articles

Post Your Comments


Back to top button