
‘ലൂസിഫര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് മോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുന്ന വിവേക് ഒബ്രോയിയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം എല്ലാ വര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ബോളിവുഡ് താരം എന്ന നിലയിലാണ്.എല്ലാ മകരവിളക്ക് ദിനങ്ങളിലും ശബരിമല സന്ദര്‍ശനത്തിനായി എത്തുന്ന വിവേക് ഒരു കടുത്ത അയ്യപ്പ വിശ്വാസിയാണ്. തന്റെ ശബരിമല ദര്‍ശനത്തിനു കാരണം മലയാളത്തിലെ ഒരു സൂപ്പര്‍ താരമാണെന്ന് വ്യക്തമാക്കുകയാണ് വിവേക്.
എല്ലാ വര്‍ഷവും ശബരിമലയിലെ തന്റെ സന്ദര്‍ശനം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാല്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിവേക്.
ഒരിക്കല്‍ ലാലേട്ടന് എന്നോട് ചോദിച്ചു, എല്ലാ വര്‍ഷവും ശബരിമലയില്‍ വരാറുണ്ടല്ലേ, അതെ എന്ന് മറുപടി നല്കിയപ്പോള് അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ എല്ലാം താന്‍ ഓര്‍ഗനൈസ് ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിവേക് വ്യക്തമാക്കി.
Post Your Comments