സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ഒന്നാണു ലൈംഗിക ആരോപണം. ഹിന്ദി സിനിമയുടെ സെറ്റില്‍ വെച്ച് നടന് നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്നു നടി തനുശ്രീ ദത്ത വെളിപ്പെടുത്തി. ഈ ആരോപണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ സഹസംവിധായികയും നിരവധി നടിമാരും താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു നടന് നാനാ പടേക്കറും ചിത്രത്തിന്റെ കോറിയോഗ്രാഫറും അഭിപ്രായപ്പെട്ടത്. കൂടാതെ ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നാന പടേക്കര്‍ നടിക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ ആ ദിവസത്തെ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
2008 ല്‍ ‘ഹോണ്‍ ഒ.കെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയതെന്നു തനുശ്രീ പറയുന്നു. ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനിടെ സെറ്റിലെത്തിയ നടന്, തന്നെ ദേഹത്ത് ചുറ്റിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. നടനോടൊപ്പം ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കണമെന്നും നാന പടേക്കര്‍ സംവിധായകനോട് ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച തന്നെ ഭീഷണിപ്പെടുത്തി. സെറ്റില്‍ നിന്ന് മടങ്ങാന്‍ നേരം, തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു.
ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു.
തനുശ്രീയുടെ ആരോപണങ്ങളെ പത്രപ്രവര്‍ത്തക ജാനിസ് ശരിവച്ചു. ആ സമയത്ത് ഹോണ്‍ ഒ.കെ പ്ലീസിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്നും, സംഭവങ്ങള്‍ക്കെല്ലാം താന്‍ ദൃക്സാക്ഷിയായിരുന്നുവെന്നും ജാനിസ് വെളിപ്പെടുത്തി.
Post Your Comments