CinemaMollywoodNEWS

പ്രണവ് അത്ഭുതപ്പെടുത്തിയ സന്ദര്‍ഭം തുറന്നു പറഞ്ഞു ഷറഫുദ്ദീന്‍, ലാലേട്ടനോട് സംസാരിക്കാനും ഭയം!!

‘പ്രേമം’ എന്ന സിനിമയിലൂടെ ഗിരിരാജന്‍ കോഴിയായി വന്നു പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ്‌ ഷറഫുദ്ദീന്‍. കോമഡി ട്രാക്കില്‍ നിന്ന് മാറി വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് വേഷ പകര്‍ച്ച നടത്തുന്ന ഷറഫുദ്ദീന്‍ വരത്തന്‍ എന്ന സിനിമയില്‍ പ്രധാന പ്രതിനായകന്‍റെ റോളിലെത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മലയാളത്തിലെ എല്ലാ സീനിയര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ഷറഫുദ്ദീന്‍ തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കിടുകയാണ്.
മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുമ്പോള്‍ ഒരു സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ നല്ല പേടിയുണ്ടായിരുന്നുവെന്നും അത് കൊണ്ട് അദ്ദേഹത്തോട് അധികം അടുത്തിടപഴകാന്‍ കഴിഞ്ഞില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു.

എന്നാല്‍ പ്രണവ് മോഹന്‍ലാലുമായി ആദിയില്‍ അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, മോഹന്‍ലാല്‍ എന്ന വലിയ നടന്റെ മകന്‍ എന്ന ഇമേജ് നമ്മള്‍ മനസ്സില്‍ കരുതുമ്പോള്‍ അതിനു വിപരീതമായിട്ടാണ് പ്രണവിന്റെ പെരുമാറ്റം, ലാലേട്ടന്‍ തന്നെയാണ് പ്രണവ് എന്ന് പലപ്പോഴും തോന്നിയിരുന്നു. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന്റെ അഭിമുഖ പരിപാടിക്കിടെ ഷറഫുദ്ദീന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button