ബിഗ് ബോസ് മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഷോയില്‍ ഉണ്ടായ ചില ഗോസിപ്പുകളെക്കുറിച്ചു രഞ്ജിനി പറയുന്നു. അരിസ്റ്റോ സുരേഷ് പേളി പ്രണയ ബന്ധത്തെക്കുറിച്ച് പറഞ്ഞുണ്ടാക്കിയ ആൾ താനല്ലെന്ന് രഞ്ജിനി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അതൊരു ഗോസിപ്പ് ആയിരുന്നില്ലെന്നും ആ വീട്ടിൽ അത്തരത്തിലൊരു പ്രശ്‍നം ശരിക്കും നടന്നിരുന്നുവെന്നുമാണ് രഞ്ജിനി പറയുന്നത്.
“എന്റെ പേരിലുള്ള പ്രധാന ആരോപണങ്ങളിലൊന്നാണ് സുരേഷ്-പേളി അഫയർ പറഞ്ഞുണ്ടാക്കി എന്നത്. ഞാനല്ല അത് പറഞ്ഞുണ്ടാക്കിയ ആൾ. അതിന്റെ ദൃശ്യങ്ങൾ ടെലികാസ്റ് ചെയ്തില്ല എന്നതാണ് സത്യം. പേളിയാണ് എന്നോട് വന്ന് പറയുന്നത്, സുരേഷേട്ടൻ ഇങ്ങനെ വന്ന് പറഞ്ഞുവെന്നും പേളി അതിൽ അസ്വസ്ഥയായി എന്നും. എന്ത് ചെയ്യണമെന്ന് പേളി എന്നോട് ചോദിച്ചു. ഇംഗ്ലീഷിൽ ആയിരുന്നു ആ സംഭാഷണം.” രഞ്ജിനി പറഞ്ഞു.
സുരേഷ് പേളിയോട് അതിരുകവിഞ്ഞ അടുപ്പം കാണിക്കുന്നുണ്ട് എന്നും അതിൽ പേളിയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു എന്ന തരത്തിലാണ് ചർച്ചകൾ ഉണ്ടായത്. ഇനി ഇക്കാര്യം സംസാരവിഷയമാക്കരുത് എന്ന് അവതാരകനായ മോഹൻലാലും വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments