
മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെടുക്കുകയും പിന്നീടു സിനിമാ രചയിതാവിന്റെ വഴി തെരഞ്ഞെടുക്കുകയും ചെയ്ത മലയാളത്തിന്റെ പുതു തലമുറയുടെ നിത്യ ഹരിത നായകന് വിഷ്ണു ഉണ്ണി കൃഷ്ണന് നിത്യ ഹരിത നായകനായി തന്നെ സ്ക്രീനിലെത്തുന്നു.
ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്മജന് ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘നിത്യഹരിത നായകന്’. വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ എ.ആർ.ബിനുരാജ് ആണ്. ആരാധകരെ ആകര്‍ഷിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ രഞ്ജിന് രാജ് ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്, ഗാനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഹ്യൂമര്‍ ട്രാക്കിലാണ് ഒരുക്കിയിരിക്കുന്നത്. ജയഗോപാല്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
Post Your Comments