GeneralLatest NewsMollywood

അതു തന്നെ ഒഴിവാക്കാനുള്ള ഒരു കാരണം മാത്രമായിരുന്നു; മനോജ്‌ കെ ജയന്‍ തുറന്നു പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം നേടിയ നടനാണ് മനോജ്‌ കെ ജയന്‍ . എന്നാല്‍ താന്‍ സംവിധായകന്‍ ഭരതന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ താരം പറയുന്നു. ഭരതന്റെ വൈശാലിയില്‍ നായകനാവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത് പരാജയപ്പെട്ടെന്നും മനോജ്‌ കെ ജയന്‍ പറയുന്നു.

മമ്മൂട്ടി, അശോകന്‍, സുഹാസിനി തുടങ്ങിയവര്‍ അഭിനയിച്ച പ്രയാണത്തില്‍ പുതുമുഖങ്ങളെ ആവശ്യമാണെന്ന പരസ്യം കണ്ടതോടെ ആ ചിത്രത്തിലും അവസരത്തിനായി ശ്രമിച്ചു. അതിനെക്കുറിച്ച് ജയന്‍ പറയുന്നതിങ്ങനെ… ” ചിത്രത്തിന്റെ നിർമാതാവായ ജോയ് തോമസിന്റെ അനുജൻ ജിമ്മി തോമസും ഞാനും സുഹൃത്തുക്കളായിരുന്നു.അങ്ങനെ ജിമ്മിച്ചായൻ എന്നെയും കൂട്ടി തിരുവല്ല എലൈറ്റ് ഹോട്ടലിലെത്തി. അവിടെ ചെറുപ്പക്കാരുടെ ബഹളം. എന്റെ ഉൗഴമെത്തി അകത്ത് ചെന്നപ്പോൾ ഭരതേട്ടൻ, എഴുത്തുകാരൻ ഡെന്നിസ് ജോസഫ് എന്നിവരൊക്കെ ഇരിക്കുന്നു. അവിടെ വച്ച് ആരോ ഞാൻ ജയ–വിജയന്മാരുടെ മകനാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു. അറിയിക്കാം എന്നു പറഞ്ഞ് അദ്ദേഹം എന്നെ വിട്ടു. പക്ഷേ അവിടെയും ചാൻസ് കിട്ടിയില്ല. അശോകനെക്കാൾ‌ ഉയരും കുറവുള്ളയാളെ വേണമെന്നായിരുന്നു കാരണമായി പറഞ്ഞത്. പക്ഷേ അതു എന്നെ ഒഴിവാക്കാനുള്ള മാത്രമായിരുന്നെന്ന് എനിക്ക് മനസ്സിലായി.’

shortlink

Related Articles

Post Your Comments


Back to top button