മലയാളത്തിന്റെ പ്രിയ താരം കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തില്‍ മണിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് സംവിധായകന് വിനയനില്‍ നിന്നും സിബിഐ മൊഴിയെടുക്കും വിനയന് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.
ചിത്രത്തിന്റെ ക്ലൈമാക്സിലാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ വിനയന് നടത്തുന്നത്. ഈ വെളിപ്പെടുത്തലിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ വിനയന്റെ മൊഴിയെടുക്കുന്നത്.
2016 മാര്‍ച്ച് ആറിന് ആയിരുന്നു കലാഭവന്‍ മണിയുടെ മരണം. മണിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.
Post Your Comments