ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ പരിഹസിച്ച് കൊണ്ട് നടന് ആദിത്യന്. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിക്കുകയാണ് താരം. ശബരിമലയില്‍ കല്യാണമണ്ഡപവും ഫൈവ് സ്റ്റാര്‍ ഹോട്ടലും തുടങ്ങിയാല്‍ ഭക്തര്‍ക്ക് സന്തോഷമാകുമെന്നു ആദിത്യന് പറയുന്നു.
ഫെയ്സ്ബുക്ക് വിഡിയോയിലൂടെയായിരുന്നു ആദിത്യന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
”കേരളത്തിലെ എല്ലാവര്ക്കും, അല്ലെങ്കില്‍ ശബരിമല ധര്മശാസ്താവില് വിശ്വസിക്കുന്ന എല്ലാ ഭക്തന്മാര്ക്കും സന്തോഷം ഉണ്ടാക്കുന്ന വിധിയാണ് ഇപ്പോള്‍ വന്നത്. ഇനി ഒരു കാര്യംകൂടി അവര്‍ ഭക്തര്‍ക്ക് സമ്മാനിച്ചാല്‍ ഒന്നുകൂടി സന്തോഷമാകും. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആക്കിയാല്‍, ഒരു കല്യാണമണ്ഡപം, മലയുടെ മുകളിലായി കുറച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയ.. അങ്ങനെയൊക്കെ ഒരു തീരുമാനം ആക്കി എടുത്താല്‍ ഭക്തന്മാര്‍ക്കൊക്കെ വലിയ സന്തോഷമായിരിക്കും. ദേവസ്വം ബോര്‍ഡും കൂടി തീരുമാനിച്ച് അതുംകൂടി ആക്കിയെടുത്താല്‍ വലിയ സന്തോഷമാകും, അത്രയേ ഉള്ളൂ”
Post Your Comments