GeneralKollywoodLatest News

അയാള്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു; നടി വനിതയുടെ ആരോപണങ്ങള്‍ക്കെതിരെ റോബര്‍ട്ട്

അച്ഛനും സഹോദരനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നടി വനിത പുതിയ വെളിപ്പെടുത്തലുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെന്നിന്ത്യന്‍ താരം വിജയകുമാറിന്റെ മകളാണ് വനിതാ. ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച്‌ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച വനിതാ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ഡാന്‍സ് മാസ്റ്ററും നടനുമായ റോബര്‍ട്ടിനെതിരെയാണ്.

റോബര്‍ട്ടും താനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു വനിത ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. എന്നാല്‍ വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ റോബര്‍ട്ട്.

വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്‌ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button