ഏതൊരു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാനുള്ള കോടതി വിധിയെ വിമര്‍ശനത്തോടെയാണ് കേരള സമൂഹം സ്വീകരിക്കുന്നത്. എന്നാല്‍ ഈ വിധിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്റെ പ്രതികരണം . ഇപ്പോഴത്തെ സര്‍ക്കാരിന്റെ രഹസ്യ നയത്തിന്റെ ഭാഗമാണ് ഇതെന്നും ഇക്കണക്കിന് പോയാല്‍ അധികം വൈകാതെ ക്ഷേത്രങ്ങളില്‍ ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ട ഗതികേട് ഹിന്ദുവിന് ഉണ്ടാകുമെന്നും രാജസേനന്‍ പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
ഉന്നത നീതിപീഠത്തിന്റെ തീരുമാനങ്ങളെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഭാരതീയരായ നമ്മളെല്ലാവരും.. പക്ഷെ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.കാരണം ഇത് നൂറ് കണക്കിന് വര്‍ഷങ്ങളായി 10 വയസിന് ശേഷവും 50 വയസിന് താഴെയുമുള്ള പെണ്‍കുട്ടികള്‍, സ്ത്രീകള്‍ അവിടെ പോകാറില്ല.. അതിന് പിന്നില്‍ ശാസ്ത്രീയമായതും ദൈവീകമായതുമായ വശങ്ങള്‍ ഉണ്ട്.അങ്ങനെയിരിക്കേ ചില പുരോഗമനവാദികളുടെ തലയില്‍ തോന്നിയ ഒരു ദുര്‍ബുദ്ധി ആണ് ഇതിനെ കേസാക്കി മാറ്റിയതും ഇങ്ങനെ തീരുമാനമാക്കി മാറ്റിയതും.
പ്രത്യേകിച്ച്, ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും ഇതിന് പിന്നില്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്..ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ രഹസ്യമായിട്ടുള്ള നയങ്ങളില്‍ ഒന്നാണ് ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക, ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നത്. ഇസ്ലാമില്‍ ഒരു പ്രശ്‌നം വന്നാല്‍ അവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പള്ളിയുണ്ട്, മതമേലാളന്മാരുണ്ട്, ക്രിസ്ത്യാനിക്ക് ഒരു പ്രശ്‌നം വന്നാല്‍ പോപ് ഉണ്ട് കാര്യങ്ങള്‍ നോക്കാന്‍. ഹിന്ദുക്കളുടെ പ്രശ്‌നം വരുമ്പോള്‍ അത് കോടതി തീരുമാനിക്കും.. കാരണം ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല. ഹിന്ദുവിന് അങ്ങനെ ഒരു താല്പര്യവുമില്ല.. അങ്ങനെ ആരെങ്കിലും വേണം എന്ന വിചാരവും ഹിന്ദുക്കള്‍ക്കില്ല. അത് തന്നെയാണ് ഇന്ന് ഭാരതത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം..
Post Your Comments