കോമഡി റോളുകളും അമ്മ വേഷങ്ങളും ചെയ്ത് ആരാധകരുടെ പ്രിയ നടിയായി മാറിയ താരമാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ അഭിനയ രംഗത്തിലെയ്ക്ക് എത്തിയ പൊന്നമ്മ ബാബു 1996ല്‍ ദിലീപ് കേന്ദ്രകഥാപാത്രമായ പടനായകന് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് , നിരവധി ചിത്രങ്ങളിലൂടെ അമ്മയായും ചേച്ചിയായും പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് പൊന്നമ്മ.
എന്നാല്‍ , 1982ല്‍ ശങ്കര്‍ , മോഹന്‍ലാല്‍ , മേനക എന്നിവരെ അണിനിരത്തി ഭദ്രന് സംവിധാനം ചെയ്ത ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ‘ എന്ന ചിത്രത്തിലെ നായികാവേഷം ആദ്യം ഓഫര്‍ ചെയ്തത് പൊന്നമ്മ ബാബുവിനായിരുന്നു . പക്ഷേ , വിവാഹത്തിരക്കിലായ കാരണം ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറയുന്നു . അന്ന് , ആ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ മലയാള സിനിമയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി താനും മാറുമായിരുന്നുവെന്നും താരം പറയുന്നു.
Post Your Comments