GeneralNEWS

ശബരിമലയിലെ സ്ത്രീ പ്രവേശം; അപ്രതീക്ഷിത വെളിപ്പെടുത്തലുമായി എന്‍എസ് മാധവന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതോടെ അതിനെ അനുകൂലിച്ചും,പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

1986 -ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്നാണ് എഴുത്തുകാരനും സാഹിത്യ നിരൂപകനുമൊക്കെയായ എന്‍എസ് മാധവന്റെ വെളിപ്പെടുത്തല്‍. അന്ന് ചിത്രീകരണത്തിന്റെ ഭാഗമായി 7,500 രൂപ ദേവസ്വംബോര്‍ഡ് കൈപറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1972-നു ശേഷമാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക് വന്നതെന്നും അതിനു മുന്‍പേ സ്ത്രീ ഭക്തര്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും എന്‍എസ് മാധവന്‍ പറയുന്നു. തന്റെ ട്വിറ്റര്‍ പേജിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 

shortlink

Related Articles

Post Your Comments


Back to top button