മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഒടിയന് എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള ഇന്ട്രോയില് ആയിരിക്കുമെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒടിയന് മാണിക്യന്റെ സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.
മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ 1971 ബീയോണ്ട് ബോര്‍ഡേഴ്സില്‍ മമ്മൂട്ടി ഇന്റ്രോ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ മോഹന്‍ലാലും നല്‍കിയിരുന്നു.
Post Your Comments