GeneralLatest NewsTV Shows

ഈ ബന്ധത്തില്‍ തനിക്ക് തെറ്റുപറ്റി; പേളി – ശ്രീനിഷ് പ്രണയം അവസാനിച്ചു!!

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് മലയാളം പതിപ്പിലെ വിജയി ആരെന്നു അറിയുവാന്‍ മണിക്കൂറുകള്‍ മാത്രം. ഈ ഷോയില്‍ ആദ്യം മുതല്‍ ചര്‍ച്ചയായ ഒന്നാണ് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. വിവാഹിതരായി ഇനിയുള്ള ജീവിതം ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഷോയില്‍ പ്രണയം ഉമ്മയിലൂടെ അറിയിച്ച താരം വിവാഹത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഷോ അവസാനിക്കുന്നതോടെ ഈ പ്രണയവും അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീനിഷ് നല്‍കിയ മോതിരം തിരികെ നല്‍കി പേളി തെറ്റ് ഏറ്റു പറഞ്ഞിരുന്നു. ശ്രീനിഷ് കാരണം തനിക്ക് കരയാനുള്ള അവസരങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും പ്രണയത്തില്‍ വാക്കിന് വലിയ സ്ഥാനമുണ്ടെന്നും വിശ്വാസമാണ് ബന്ധങ്ങളില്‍ പ്രധാനമെന്നും പറഞ്ഞ പേളി തനിക്കാണ് തെറ്റ് പറ്റിയതെന്നും തന്നോട് ക്ഷമിക്കണം മോതിര തിരികെ സ്വീകരിക്കണം എന്നും ശ്രീനിഷിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയം ഗെയിമില്‍ വിജയിക്കാന്‍ ഉള്ള തന്ത്രം മാത്രമായിരുന്നെന്ന് വിമര്‍ശനം ശക്തമായി. ജയിക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും എലിമിനേഷന്‍ ഇനി ഉണ്ടാകില്ല എന്നറിഞ്ഞത് കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കാന്‍ പേളി ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button