താര കുടുംബത്തില്‍ നിന്നും സിനിമയിലേയ്ക്ക് ഒരാള്‍ കൂടി. നടി ജോമോളുടെ സഹോദരന് കുഞ്ചാക്കോ ബോബന്റെ വില്ലനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സൗമ്യ സദാനന്ദന് ഒരുക്കിയ ‘മാംഗല്യം തന്തുനാനേന’യില്‍ താമര ഷിബുവയാണ് നടി ജോമോളുടെ അനിയൻ ജോമോൻ എത്തുന്നത്. കെ.ബി മധു സംവിധാനം ചെയ്ത ‘ബ്ലാക്ക് ബെറി’യിൽ നായകനായാണ് സിനിമയിൽ ജോമോന്റെ തുടക്കം. തുടർന്ന് സൂരജ് ടോമിന്റെ ‘പാവ’. മൂന്നാമത്തെ സിനിമയാണ് ‘മാംഗല്യം തന്തുനാനേന’.
മാംഗല്യം തന്തുനാനേന’ യുടെ സംവിധായക സൗമ സദാനന്ദൻ ജോമോന്റെ കുടുംബ സുഹൃത്താണ്. സൗമ്യ സിനിമ ചെയ്യുന്നു, അതിലേക്ക് പുതിയ ആളുകളെ നോക്കുന്നു എന്നറിഞ്ഞപ്പോൾ പറ്റിയ അവസരം വന്നാൽ വിളിക്കണമെന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ഓഡീഷന് പോയതും, താമര ഷിബുവായി മാറുന്നതും.’–ജോമോൻ പറഞ്ഞു.
‘ചേച്ചി അഭിനയിക്കുന്ന കാലം മുതൽ ചാക്കോച്ചനെ അറിയാം. നല്ല സപ്പോർട്ടായിരുന്നു. ചേച്ചി സിനിമയിൽ സജീവമായിരുന്ന കാലത്ത് ബാലതാരമായും മറ്റും അവസരങ്ങള്‍ വന്നു. പക്ഷേ അന്നൊക്കെ ക്യാമറ കാണുന്നത് തന്നെ എനിക്ക് പേടിയായിരുന്നു. അത് കാരണം പല സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് വർഷത്തിനുള്ളിലാണ് ‘വൈ നോട്ട് ?’ എന്ന് തോന്നിത്തുടങ്ങിയത്. എന്റെ ഏജ് ഗ്രൂപ്പിലുള്ള പലരും സിനിമയിലേക്ക് വന്നതോടെ ശ്രമിക്കാം എന്ന് തോന്നി. മധുച്ചേട്ടനുമായി നേരത്തേ പരിചയമുണ്ട്. അവസരം വന്നാൽ അറിയിക്കാമെന്ന് പറഞ്ഞിരുന്നു. ‘ബ്ളാക്ക് ബെറി’ക്ക് വേണ്ടി അദ്ദേഹം പുതിയ ആളുകളെ തിരഞ്ഞപ്പോൾ എന്നെ പരിഗണിക്കുകയായിരുന്നു’.–ജോമോൻ പറഞ്ഞു.
Post Your Comments