കൊച്ചി : ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ദിലീപ് ചിത്രമാണ് രാമലീല. നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപ് ജയിലിൽ കഴിയുമ്പോൾ റിലീസ് പ്രതിസന്ധിയിൽ അകപ്പെട്ടുപോയ ചിത്രമായിരുന്നു ഇത്. എന്നാൽ വിവാദങ്ങൾക്കിടയിലും ചിത്രം ഗംഭീര വിജയം കൈവരിച്ചു. ഇപ്പോഴിതാ രാമലീലയുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് ദിലിപും സംവിധായകൻ അരുൺ ഗോപിയും.
ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം.വാഗമണ്ണില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേക്ക് മുറിച്ച് ആണിയറ പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. അജുവര്ഗിസ്, നോബിള്‍ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
മുളകുപാടം ഫിലിംസിന്റെ ബനറില്‍ ടോമിച്ചന് മുളക്പാടമാണ് ഈ സിനിമ നിര്‍മിച്ചത്. രാഷ്ടീയ ഗൂഢാലോചന ത്രില്ലറായ രാമലീല ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് റിലീസ് മാറ്റിവെച്ചിരുന്നു. തോമിച്ചന്‍ മുളകുപാടം തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടും നിര്‍മിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Post Your Comments