Latest NewsMollywood

പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു എന്നിട്ടും പിന്മാറിയില്ല ; ആ മമ്മൂട്ടി ചിത്രം നേടിയത് കോടികള്‍

മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. 1921ല്‍ നടന്ന മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രകഥയേയും സംഭവത്തേയും പശ്ചാത്തലമാക്കി ചെയ്ത ചിത്രമായിരുന്നു ഇത്. 1 കോടി 20 ലക്ഷമായിരുന്നു ഈ ചിത്രത്തിൻറെ അന്നത്തെ നിർമാണ ചിലവ്.

ലക്ഷങ്ങള്‍ കൊണ്ട് മാത്രമായിരുന്നു അന്നുവരെ മലയാള സിനിമകള്‍ അണിയിച്ചൊരുക്കിയിരുന്നത്. അതുവരെയുണ്ടായിരുന്ന കണക്കുകളാണ് 1921 എന്ന മമ്മൂട്ടി ചിത്രം തകര്‍ത്തത്. മണ്ണില്‍ മുഹമ്മദായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ആദ്യത്തെ ചിത്രമായി 1921 റെക്കോര്‍ഡിട്ടു. മമ്മൂട്ടിയുടെ അവിസ്മരണീയ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ ഖാദര്‍ എന്ന കഥാപാത്രം.

ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു ഐ വി ശശി സിനിമ ഒരുക്കിയത്. ചിത്രത്തില്‍ നിന്നും പിന്മാറുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷം നഷ്ടമാകുമെന്നുമെല്ലാം ചിലര്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല.

1921 ആദ്യ ഷോ കണ്ട നിരൂപകരെല്ലാം നെറ്റി ചുളിച്ചു. മലബാര്‍ കലാപത്തെ കച്ചവടമാക്കിയെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. നിരൂപകര്‍ക്കൊപ്പം മമ്മൂട്ടിയുടെ വിമര്‍ശകരും ചിത്രത്തെ കടന്നാക്രമിച്ചു. പക്ഷേ, പ്രേക്ഷകര്‍ ആ സിനിമയെ കൈവിട്ടില്ല. കേരളക്കര ഒന്നാകെ ഏറ്റെടുത്ത ഈ ചിത്രം വാരിക്കൂട്ടിയത് കോടികളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button