CinemaGeneralKollywood

ഇറക്കം കുറഞ്ഞ വസ്ത്രം; യുവനടി വീണ്ടും വിവാദത്തില്‍

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ആരാധകരുടെ പ്രിയ താരമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നൽകുകായും ചെയ്യാറുണ്ട്. വിവാഹത്തിന് ശേഷവും ഇത്തരം വസ്ത്രങ്ങൾ അണിയുന്നതിനെതിരെ സമന്തയ്ക്ക് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോള്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.

മുന്പ് ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിനു നിരവധി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് വിമർകർക്ക് നടുവിരൽ നമസ്കാരം എന്ന ചിത്രം നടി പോസ്റ്റ് ചെയ്തു. ‘വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി’ എന്ന കുറിപ്പോടു കൂടിയായിരുന്നു നടിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button