മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ 89 മത് ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ. പ്രിയ പാട്ടുകാരിക്ക് ട്വിറ്ററിൽ ഹൃദയസ്പർശിയായ നിരവധി സന്ദേശങ്ങളാണ് താരങ്ങൾ അയച്ചത്. മാധുരി ദീക്ഷിത്ത്, അനിൽ കപൂർ എന്നിങ്ങനെ നിരവധിപേർ ആശംസകൾ അറിയിച്ചു.
13ാം വയസിലാണ് ലതാ മങ്കേഷ്കർ ചലചിത്ര ഗാനരംഗത്തേക്ക് കടക്കുന്നത്. ഇതിനോടകം 36 ലധികം ഇന്ത്യൻ ഭാഷകളിൽ ലത മങ്കേഷ്കർ പാടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, രാഷ്ട്രപതി റാം നാഥ് കോവിന്ദുമടക്കം നിരവധി പ്രമുഖരാണ് ട്വിറ്ററിലൂടെ ജന്മദിനാശംസകൾ അറിയിച്ചത്.
ഭാരത രത്നം – സിവിലിയൻ ബഹുമതി, ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരം (ബഹുമതിയായ ലെജിയോൺ ഓഫീസർ) ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, മൂന്ന് ദേശീയ അവാർഡുകളും നിരവധി ഫിലിം ഫെയർ അവാർഡുകളും അവാർഡ് ലതാജി കരസ്ഥമാക്കി.
Post Your Comments