തമിഴില്‍ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം വീണ്ടും, ഇത്തണ സൂര്യക്കൊപ്പമാണ് മലയാളത്തിലെ സൂപ്പര്‍ നായകന്റെ കോളിവുഡ് കുതിപ്പ്. സൂര്യയും, മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് നൂറു കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയ്ക്കും ലണ്ടനും പുറമേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ലൊക്കേഷനാകുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലൈക്കാ പ്രൊഡക്ഷന്‍സ് ആണ്. ‘ജില്ല’യ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനും, സൂര്യ കമാന്ഡോയുമായാണ് ചിത്രത്തിലെത്തുക.
Post Your Comments