GeneralTV Shows

ആരാധകര്‍ക്ക് ആവേശമാകാന്‍ മലയാളം ബിഗ് ബോസില്‍ ‘സീസണ്‍ 2’ !!

ടെലിവിഷന്‍ രംഗത്ത് വലിയ ചര്‍ച്ചയായ പരിപാടിയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് ഷോ നാളെ അവസാനിക്കുകയാണ്. എന്നാല്‍ മലയാളം ബിഗ്‌ ബോസ് സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രന്‍ ബിഗ്‌ ബോസിന്റെ രണ്ടാം പതിപ്പിനെക്കുറിച്ച് പറയുന്നു.

”ബിഗ് ബോസ് മലയാളത്തിന് സീസണ്‍ 2 ഉണ്ടാവും എന്നത് 100 ശതമാനം ഉറപ്പാണ്. സീസണ്‍ 2 ഉണ്ടാവുമോ എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. സീസണ്‍ 2 തീര്‍ച്ഛയായും ഉണ്ടാവും. 2019ല്‍ മിനിസ്‌ക്രീനിലെത്തും. ദിവസം കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്നാലും 2019 ആദ്യ പകുതിയുടെ അവസാനത്തോടെ ഉണ്ടാവും..” രഘുരാമചന്ദ്രന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button